ദിശ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു

കൊയിലാണ്ടി: മൂടാടി ദിശ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു. മൂടാടി പാച്ചാക്കലിൽ നടന്ന പരിപാടിയിൽ കെ.ദാസൻ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. ദിശ തയ്യാറാക്കിയ വികസന രേഖ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. ശോഭ പ്രകാശനം ചെയ്തു. ഊർജ സംരക്ഷണ അവബോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലേക്കുമുളള എൽ.ഇ.ഡി. ബൾബുകളുടെ വിതരോണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി നിർവ്വഹിച്ചു. തുടർന്ന് നാടകവും അരങ്ങേറി.
