ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു

താമരശ്ശേരി: ഗവ. താലൂക്കാസ്പത്രിയില്‍ വിവിധ തസ്തികളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഫെബ്രുവരി 25-നുള്ളില്‍ അപേക്ഷിക്കണം. സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്, ലാബ് അസിസ്റ്റന്റ്, എക്സ് റേ ടെക്നീഷ്യന്, ഡ്രൈവര്‍ എന്നീ തസ്തികയിലേക്ക് 27-നും നഴ്സിങ് നഴ്സിങ് അസിസ്റ്റന്റ്, ഡയാലിസിസ് ടെക്നീഷ്യന്, ക്ലീനിങ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് 28-നും ആണ് കൂടിക്കാഴ്ച നടക്കുന്നത്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് കൂടിക്കാഴ്ച..
