ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് അപേക്ഷ മാറ്റിയത്.
രണ്ടാം തവണയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. സിനിമാ മേഖലയില്‍ നിന്ന് തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്നതാണ് ദിലീപിന്റെ പുതിയ വാദം. പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്ന് പറയുന്ന ദിലീപ്, മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും പൊലീസിനെയും ഈ ഗൂഢാലോചനക്കാര്‍ സ്വാധീനിച്ചുവെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ആദ്യ ജാമ്യഹര്‍ജി തള്ളിയ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും കൂടുതല്‍ തടവ് ആവശ്യമില്ലെന്നുമാണ് രണ്ടാമത് ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൂടാതെ സംസ്ഥാന പൊലീസ് മേധാവിയേയും അന്വേഷണസംഘത്തെയും പ്രതിക്കൂട്ടിലാക്കുന്ന പല പരാമര്‍ശങ്ങളും ഹര്‍ജിയില്‍ നടത്തിയിട്ടുമുണ്ട്. ജാമ്യം നിരസിക്കാന്‍ പോലീസ് മുമ്ബ് പറഞ്ഞ ന്യായങ്ങളൊന്നും ഇനി നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ മാസം പത്തിനായിരുന്നു നടിയെ ആക്രമിച്ച കേസില്‍ സൂപ്പര്‍ താരത്തെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

