ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ചതിയുണ്ടെന്ന് സഹോദരന്‍ അനൂപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ വന്‍ചതിയുണ്ടെന്ന് സഹോദരന്‍ അനൂപ്. ദിലീപ് വൈകാതെ തിരിച്ച് വരുമെന്നും അനൂപ് പറഞ്ഞു.
എന്നാല്‍ ദിലീപിനെ തകര്‍ക്കാന്‍ കഴിയില്ല. അടുത്ത ദിവസങ്ങളില്‍ത്തന്നെ ഈ ഗൂഢാലോചന പുറത്ത് വരും. അപ്പോഴും ജനം കൂടെ നില്‍ക്കണമെന്നും അനൂപ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ ചോദ്യം ചെയ്തിരുന്നതായി അനൂപ് സമ്മതിച്ചു. എന്നാല്‍ വിഷ്ണുവിന്റെ കൈയില്‍ നിന്ന് താന്‍ കത്തുവാങ്ങിയെന്ന വാര്‍ത്ത അനൂപ് നിഷേധിച്ചു.
Advertisements

