ദമ്പതികളുടെ ആത്മഹത്യ: കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം

കൊയിലാണ്ടി: ചങ്ങനാശ്ശേരിയിൽ സ്വർണ്ണ പണിക്കാരായ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തെപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ഗോൾഡ് വർക്കേഴ്സ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ജ്വല്ലറിയോ ആഭരണ നിർമ്മാണ യൂണിറ്റോ ഇല്ലാത്ത അഭിഭാഷകന്റെ അരകിലോ സ്വർണ്ണം മോഷ്ടിച്ചു എന്ന ആരോപണം വിശ്വസിക്കാൻ പ്രയാസമുണ്ട്. യഥാർത്ഥ വസ്തുത വെളിച്ചത്ത് കൊണ്ട് വരണം ജില്ലാ സെക്രട്ടറി.എൻ.കെ.രാജീവൻ, കെ.വിശ്വൻ എം.കെ. റിനീഷ് ബാബു സി.എം.ദാമോദരൻ, ടി.കെ.ബാലകൃഷ്ണൻ, രവീന്ദ്രൻ ടി.കെ എന്നിവർ സംസാരിച്ചു.

