ദക്ഷിണ കൊറിയയില്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ 31 പേര് വെന്തുമരിച്ചു

ദക്ഷിണ കൊറിയയില്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ 31 പേര് വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. അഗ്നി ശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പ്രായമായവരെ പരിചരിക്കുന്ന നഴ്സിംഗ് ഹോമും ആശുപത്രിയും ചേര്‍ന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന് കാരണം അറിവായിട്ടില്ല.
Advertisements

