തൻ്റെ കൈവശമുള്ള സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥി മാതൃകയായി
കൊയിലാണ്ടി: ജീവിതത്തിലെ ചെറു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി എസ്.പി.സി. കാഡറ്റ്. ആഷിയാന ഭവനിൽ എസ്. ആർ. അഷികയാണ് തൻ്റെ കൈവശമുള്ള 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക സജിതയുടെയും, എംപ്ലോയ്മെന്റ് ഓഫീസറായ രാജീവന്റെയും മകളാണ്.
തന്റെ പിതാവ് രാജീവൻ സാലറി ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയപ്പോഴാണ് തന്റെ കൈവശമുള്ള പണവും മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നൽകാൻ അഷിക തീരുമാനിച്ചത്. രാജീവൻ ശമ്പളം കിട്ടുമ്പോൾ ചെറിയ തുക മകൾക്ക് കൊടുക്കാറുണ്ട്. ഈ തുകയാണ് സമ്പാദ്യമായി വെച്ചത്. തുക നഗരസഭാ വൈസ് ചെയർപേഴ്സൺ വി.കെ. പത്മിനിയുടെ കൈവശം നൽകി.

