ത്രിമൂര്‍ത്തി ഗോള്‍ഡ് നവീകരിച്ച ഷോറൂം ഉദ്ഘാടനം

കൊയിലാണ്ടി: ത്രിമൂര്‍ത്തി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നവീകരിച്ച ഷോറൂം മേയ് 13-ന് രാവിലെ 10 മണിക്ക് തുറന്നു പ്രവര്‍ത്തനമാരംഭിക്കും. ഷോറൂം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും ഡയമണ്ട്‌സ് സെക്ഷന്‍ സിനിമാ നടി നമിതാപ്രമോദും ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടര്‍ രവി രാമചന്ദ്രന്‍, ചെയര്‍മാന്‍ രാമചന്ദ്രന്‍, ജനറല്‍ മാനേജര്‍ കെ.സി. ഷാജു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ചടങ്ങില്‍ ആദരിക്കും. ത്രിമൂര്‍ത്തി ഗോള്‍ഡ് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി 10 പേര്‍ക്ക് വീല്‍ചെയര്‍ നല്‍കും.
