തോട് വീതി കുറച്ചു കെട്ടിയത് കാരണം കനാൽ ജലം പാഴാവുന്നു

കൊയിലാണ്ടി: പെരുവട്ടൂരിൽ തോട് വീതി കുറച്ചു കെട്ടിയത് കാരണം കനാൽ ജലം പാഴാവുന്നു. പെരുവട്ടൂർ എൽ.പി സ്കൂളിനു സമീപത്തെ അഞ്ചര അടി വീതിയുണ്ടായിരുന്ന തോട് നഗരസഭ ഒന്നര അടി വീതിയിൽ കല്ല് വെച്ച് കെട്ടി ഭദ്രമാക്കുകയായിരുന്നു. കനാൽ തുറക്കുന്നതോടെ വെള്ളം തോടിനു പുറത്തേക്ക് പോകുന്ന അവസ്ഥയാണ്. ഈ തോട് വഴി തൊട്ടടുത്ത നഗരസഭാ ചെയർമാന്റെ വാർഡിൽ വരെ എത്തെണ്ട ജലമാണ് പാഴായി പോവുന്നത്.
കഴിഞ്ഞ നാല് വർഷം മുമ്പാണ് തോട് കെട്ടിയത് ഇതാവട്ടെ വീതി കുറച്ചും നാട്ടിൽ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുമ്പോൾ ആണ് ഇവിടെ ജലം പാഴാവുന്നത്. തോട് മാറ്റി പണിതാൽ മാത്രമെ ഇതിനു ശാശ്വത പരിഹാരമാവുകയുള്ളൂ.

