തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫിന്

തോടന്നൂര്‍: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദം ഇടത് മുന്നണിക്ക്. ലോക് താന്ത്രിക്ക് ജനതാദളിലെ ഏക പ്രതിനിധിയായ സുമ തൈക്കണ്ടിയാണ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് മാറിയ എല്‍ജെഡിയുടെ നിലപാടാണ് ഭരണമാറ്റത്തിന് വഴിയൊരുക്കിയത്.
ഇപ്പോള്‍ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട സുമ നേരത്തെ വൈസ് പ്രസിഡണ്ടായിരുന്നു. കഴിഞ്ഞ പ്രസിഡണ്ടായിരുന്ന തിരുവള്ളൂര്‍ മുരളി ബ്ലോക്ക് ഓഫീസില്‍ ഉണ്ടായിരുന്നിട്ടും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

യുഡിഎഫിലെ തേറത്ത് കുഞ്ഞികൃഷ്ണന് നമ്ബ്യാരായിരുന്നു എതിര് സ്ഥാനാര്‍ത്ഥി. അഞ്ചിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് സുമ വിജയിച്ചത്
Advertisements

