തൊഴിൽ നിയമ ഭേദഗതി ബില്ലിനെതിരെ CITU ധർണ്ണ സംഘടിപ്പിച്ചു

തൊഴിൽ നിയമ ഭേദഗതിക്കെതിരെ കൊയിലാണ്ടിയിൽ ടന്ന CITU ധർണ്ണ സി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യുന്നു
കൊയിലാണ്ടി: കേന്ദ്രസർക്കാരിന്റെ തൊഴിൽ നിയമ ഭേദഗതി ബിൽ പിൻവലിക്കുക, ജനദ്രോഹ നയം അവസാനിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. CITU ജില്ലാ കമ്മിററി അംഗം സി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ എം.എം. മൂത്തോറൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. CITU നേതാക്കളായ ടി. കെ. ചന്ദ്രൻ, എം.എ. ഷാജി എന്നിവർ സംസാരിച്ചു. എം. പത്മനാഭൻ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി പട്ടണത്തിൽ പ്രകടനം നടത്തിയശഷം പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് സംഗമിക്കുകയായിരുന്നു.

