തൊഴില്‍കാര്‍ഡ് വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയില്‍ പി.എം.എ.വൈ-ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടതും ഭവന നിര്‍മ്മാണം വിവിധഘട്ടങ്ങളില്‍ നില്‍ക്കുന്നവരുമായ ഗുണഭോക്താക്കളെ അയ്യങ്കാളി തൊഴിലുറപ്പ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുപാതികമായി 90 തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ ദിവ്യസെല്‍വരാജ് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.കെ.അജിത, എന്‍.കെ.ഭാസ്‌കരന്‍, കൗൺസിലർമാരായ
സീമ കുന്നുമ്മല്‍, എം.പി. സ്മിത, ആര്‍.കെ.ചന്ദ്രന്‍, പ്രൊജക്ട് ഓഫീസര്‍ കെ.എം.പ്രസാദ്, സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍മാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സംസാരിച്ചു.
സീമ കുന്നുമ്മല്‍, എം.പി. സ്മിത, ആര്‍.കെ.ചന്ദ്രന്‍, പ്രൊജക്ട് ഓഫീസര്‍ കെ.എം.പ്രസാദ്, സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍മാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സംസാരിച്ചു.