തൊലിക്കട്ടി കൊണ്ടാണ് ഉമ്മന്‍ചാണ്ടി തുടരുന്നത്; കാനം രാജേന്ദ്രന്‍

കോഴിക്കോട്: പരിപൂര്‍ണ നഗ്നനായിട്ടും തൊലിക്കട്ടി കൊണ്ടാണ് ഉമ്മന്‍ചാണ്ടി തുടരുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരോപണങ്ങളെ ചര്‍മ്മ കനം കൊണ്ട് നേരിടാതെ സംസ്ഥാന സര്‍ക്കാര്‍ രാജിെവച്ചു ജനവിധി തേടണമെന്നും കാനം ആവശ്യപ്പെട്ടു. ജനങ്ങളുടെ കോടതിയില്‍ ഒരു ബെഞ്ച് മാത്രമേയുള്ളു. ബെഞ്ച് മാറി ഹരജി കൊടുക്കാന്‍ കഴിയില്ല കാനം പറഞ്ഞു.
എല്‍.ഡി.എഫിന്‍റെ മദ്യനയം ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ സി.പി.ഐ അഭിപ്രായം പറയില്ല. മദ്യനിരോധമല്ല മദ്യവര്‍ജനമാണ് സി.പി.ഐ മുന്നോട്ടുവെക്കുന്ന നിലപാട്. എന്തായാലും ഈ സര്‍ക്കാരിന്‍റെ മദ്യനയത്തോട് യോജിക്കുന്നില്ല.

മദ്യ നിരോധം നടപ്പാക്കിയിട്ടു മദ്യപാനം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മദ്യനിരോധം കൊണ്ടു ഗുണമുണ്ടായെന്ന അവകാശം നിലനില്‍ക്കില്ല. ബാറുടമകളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിന് സി.പി.ഐ എതിരല്ല. എന്നാല്‍, കോഴ വാങ്ങാന്‍ പാടില്ല. കോഴയും സംഭാവനയും രണ്ടാണെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

