തൊടുപുഴ കൂട്ടക്കൊലപാതകം: രണ്ടുപേര്‍ കസ്റ്റഡിയില്‍

തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തെ ഒരു കുടുംബത്തിലെ നാലുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന രണ്ട് പേരാണ് പിടിയിലായത് എന്നാണ് സൂചന. ഇവരെ കാളിയാര്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല്ലപ്പെട്ട കൃഷ്ണന്റെയും കുടുംബത്തിന്റെയും വീട്ടില്‍ നിന്നും 40 പവനോളം നഷ്ടപ്പെട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്.
കൊലപതാകവുമായി ബന്ധപ്പെട്ട് 22 പേരുടെ പട്ടിക പൊലീസ് തയ്യറാക്കിയിരുന്നു. ഇതില്‍ രണ്ടു പേരാണ് ഇന്ന് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കൊല്ലപ്പെട്ട കൃഷണന്റെ ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇവരുടെ വീടിന്റെ പരിസരത്തുവന്ന വാഹനങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ബുധനാഴ്ചയാണ് മുണ്ടന്മുടി കാനാട്ട് കൃഷ്ണന് (51), ഭാര്യ സുശീല (50) മകള്‍ ആര്‍ഷ കൃഷ്ണന് (21) മകന് അര്ജുന് (17) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാലുപേരുടെയും മൃതദേഹം വീടിനു പിറകിലെ ആട്ടിന്‍കൂടിനു സമീപമുള്ള കുഴിയില്‍ മണ്ണിട്ട് മൂടിയ നിലയിലായിരുന്നു. പാല് വാങ്ങാനായി സമീപത്തെ വീട്ടില്‍ രണ്ട് ദിവസമായി എത്താത്തതിനാല്‍ അയല്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട് അടഞ്ഞു കിടക്കുന്നതായി കണ്ടത്. ഇവര്‍ കൃഷ്ണന്റെ സഹോദരനെ വിവരം അറിയിച്ചു. സഹോദരന് വന്ന് വീട് തുറന്ന് പരിശോധിച്ചപ്പോള്‍ വീട്ടിനുള്ളില്‍ രക്തം കണ്ടെത്തി. ഇതിനിടെ വീടിന്റെ പിന്‍വശത്ത് മണ്ണ് മാറ്റിയതായി ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.

