തേങ്ങാക്കൂട കത്തിനശിച്ചു

കൊയിലാണ്ടി: തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. നന്തി പളളിക്കര റോഡിൽ അറഫ മഹമൂദ് ഹാജിയുടെ വീട്ടിലെ തേങ്ങാ കൂടയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. തേങ്ങ ഉണക്കുന്നതിനായി തെയ്യാറാക്കിയ തീ പടർന്ന് പിടിച്ചതാണ് കാരണമെന്ന് കരുതുന്നു.
രണ്ടായിരം തേങ്ങ കത്തി നശിച്ചു. ഒരു ലക്ഷം രൂപ യുടെ നഷ്ടം കണക്കാക്കുന്നു. കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിൽ ഫയർ യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

