തെലങ്കാനയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു സീരിയല്‍ നടിമാര്‍ മരിച്ചു

ഹൈദരാബാദ്> തെലങ്കാനയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു സീരിയല്‍ നടിമാര്‍ മരിച്ചു. തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണു മരിച്ചത്.
അനന്തഗിരി വനത്തില്‍ ടിവി സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഹൈദരാബാദിലേക്കു മടങ്ങുമ്ബോള്‍ വികാരാബാദിലാണ് അപകടമുണ്ടായത്. ഡ്രൈവറും സഹയാത്രികനും പരുക്കേറ്റു ചികില്‍സയിലാണ്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ട്രക്കിലിടിക്കാതെ വെട്ടിച്ചതോടെ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഭാര്‍ഗവി സംഭവസ്ഥലത്തും അനുഷ ആശുപത്രിയിലുമാണു മരിച്ചത്
Advertisements

