KOYILANDY DIARY.COM

The Perfect News Portal

തെന്മല എസ്റ്റേറ്റ് മേഖലയില്‍ വീണ്ടും പുലിശല്യം

തെന്മല :  എസ്റ്റേറ്റ് മേഖലയില്‍ വീണ്ടും പുലിശല്യം. മാസങ്ങളായി ആര്യങ്കാവ് പഞ്ചായത്തിലെ തോട്ടം മേഖലയിലുള്ള ജനവാസ പ്രദേശങ്ങളില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയാണ്. വന്യജീവിശല്യത്തെ പ്രതിരോധിക്കാന്‍ വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാകുന്നു.

കഴിഞ്ഞ ദിവസംഒരു വീടിനടുത്ത് തൊഴുത്തിനോട് ചേര്‍ന്ന് പുലിയെ കണ്ടു. ഭയന്ന വീട്ടുകാര്‍ പടക്കം പൊട്ടിച്ചാണ് പുലിയ വനമേഖലയിലേക്ക് ഓടിച്ചത്. പകല്‍ നേരത്തും പുലിയെ ഗ്രാമീണര്‍ കണ്ടിരുന്നു. എസ്റ്റേറ്റ് തൊഴിലാളികള്‍ ജോലിക്കിറങ്ങാന്‍പോലും ഭയക്കുകയാണ്.

 

Share news