തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു

ആറ്റിങ്ങല്‍: ശക്തമായ കാറ്റില്‍ ആലംകോട് ചെഞ്ചേരിക്കേണം കുഴിവിള പുത്തന്‍ വീട്ടില്‍ വിജയമ്മയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിനുള്ളില്‍ വിജയമ്മ, മകള്‍ ഷിജി, ഭര്‍ത്താവ് ബാബു, അഞ്ചു വയസുള്ള തീര്‍ത്ഥ, മൂന്നു വയസുള്ള സിദ്ധാര്‍ത്ഥ് എന്നിവര്‍ ഉണ്ടായിരുന്നു. തീര്‍ത്ഥ പനിബാധിച്ച് കിടപ്പിലായിരുന്നു. കാറ്റില്‍ തെങ്ങ് ചായുന്ന ശബ്ദം കേട്ട് കുട്ടികളേയും എടുത്ത് ബാബു പുറത്തേയ്ക്ക് ഓടി മറ്റുള്ളവരും ബഹളം കേട്ട് ഓടുകയായിരുന്നു. അതിനാല്‍ വന്‍ അപകടം ഒഴിവായി.

