തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ഘടക ക്ഷേത്രങ്ങളില്‍ കൊടിയേറി. മുഖ്യ നടത്തിപ്പുകാരായ തിരുവമ്ബാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലാണ് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ കൊടിയേറിയത്. ബുധനാഴ്ചയാണ് തൃശ്ശൂര്‍ പൂരം. തിങ്കളാഴ്ച സാമ്പി
ള്‍ വെടിക്കെട്ട് നടക്കും.
ദേവി-ദേവന്മാര്‍ക്കു മുന്നില്‍ കൊടി ഉയര്‍ന്നതോടെ തട്ടകങ്ങള്‍ പൂരാവേശത്തിലായി. തിരുവമ്ബാടി വിഭാഗമാണ് ആദ്യം കൊടിയേറിയത്. രാവിലെ 11.30ന് ഭൂമിപൂജ നടത്തിയ ശേഷം കൊടിമരത്തില്‍ കൊടിക്കൂറ കെട്ടി. തിരുവമ്ബാടിക്കും പാറമേക്കാവിനും കൊടി തുന്നാന്‍ പരമ്ബരാഗത തുന്നല്‍ക്കാരുണ്ട്. കൊടിമരം തയാറാക്കാന്‍ തച്ചന്മാരും.

പതിവുപോലെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൂരദിവസം രാത്രി വെടിക്കെട്ടും അരങ്ങേറും. തിരുവമ്ബാടിക്കും പാറമേക്കാവിനും പുറമേ എട്ട് ഘടക ക്ഷേത്രങ്ങളില്‍ക്കൂടി പൂരത്തിന് കൊടിയുയര്‍ന്നു.

