തൃശ്ശൂരില്‍ ആഡംബര കാറില്‍നിന്ന് ഒരുകിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂര്‍: ആഡംബര കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന തൃശൂര്‍, ലാലൂര്‍ സ്വദേശികളായ ആരിപ്പിന്നി മോഹന്‍ദാസ് മകന്‍ സുമേഷ് (27), തട്ടില്‍ വര്‍ഗീസ് മകന്‍ ജിന്‍സന്‍ (23), ഒളരി കടകുളത്ത് മാണി മകന്‍ മിജോ (29), എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്.പി. എം.കെ, പുഷ്‌കരന്റെ നിര്‍ദേശ പ്രകാരം, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൈപ്പമംഗലം എസ്.ഐ. കെ.ജെ. ജിനേഷും മതിലകം കളവ് കേസ് പ്രത്യേക അന്വേഷണ സംഘാംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്.
ഭദ്രമായി പൊതിഞ്ഞ നിലയിലായിരുന്നു. മതിലകത്ത് നൂറു പവനും ലക്ഷംരൂപയും കവര്‍ച്ച നടന്നതിന്റെ അന്വേഷണത്തിനിടയില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്ന് ചാമക്കാല സ്‌കൂളിനടുത്തുവച്ച് പോലീസ്‌സംഘം കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇടുക്കി വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന വന്‍ റാക്കറ്റിലെ കണ്ണികളാണ് പിടിയിലായത്. തീരദേശ മേഖലയെ ലഹരി വിമുക്തമാക്കുന്നതിനായി പോലീസ് പരിശോധനയുടെ ഭാഗമാണ് അറസ്റ്റ്. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. എം.പി. മുഹമ്മദ് റാഫി, എസ്. സി.പി.ഒമാരായ എ.എ. മുഹമ്മദ് റാഫി, സി.ആര്‍. പ്രദീപ്, പി. ജയകൃഷ്ണന്‍ മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, ഇ.എസ്. ജീവന്‍, സുരേന്ദ്രന്‍, നജീബ് ബാവ കെ.ജി. ലാല്‍ജി സിന്റോ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

