തൃശൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

തൃശൂര്‍ : ജില്ലയില്‍ കേരള ഫെസ്റ്റിവല്‍ കോ- ഒാര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വെെകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
തശൂര്‍ പൂരം നടത്താന്‍ മതിയായ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ നിഷേധാത്മക നിലപാട് തുടരുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വെടിക്കെട്ട് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജെല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഹര്‍ത്താലിന് കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

