തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് ‘മഹോല്‍സവം 2018’

കുവൈറ്റ്: പന്ത്രണ്ടാമത്തെ വാര്‍ഷികം ആഘോഷിക്കുന്ന ട്രാസ്കിന്റെ മെഗാ സ്റ്റേജ് ഷോ മഹോത്സവം 2018 ന്റെ റാഫിള്‍കൂപ്പണ്‍ പുറത്തിറക്കി. ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അര്‍ദ്ധ വാര്‍ഷിക പൊതുയോഗത്തിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ബിജു കടവി, ജനറല്‍ സെക്രട്ടറി ശ്രീ. മനോജ് കുരുംബയില്‍, ട്രഷറര്‍ ശ്രീ. പ്രബീഷ്, വനിതാവേദി കണ്‍വീനര്‍ ശ്രീമതി ഷൈനി ഫ്രാങ്ക്, മറ്റു കേന്ദ്ര സമിതി അംഗങ്ങളുടേയും സാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റും, മഹോത്സവം പ്രോഗ്രാം കണ്‍വീനറും കൂടിയായ ശ്രീ. ഹേമചന്ദ്രന്‍ മച്ചാട്, തക്കാര റെസ്റ്റോറന്റ് മാനേജര്‍ ശ്രീ. രതീഷ് എന്നിവര്‍ ചേര്‍ന്നാണ് മഹോത്സവം 2018 ന്റെ റാഫിള്‍ കൂപ്പണ്‍ പ്രകാശനം നിര്‍വഹിച്ചത്.
2018 ഒക്ടോബര് 12നു ഇന്‍ഡ്യന്‍ സെന്‍ട്രല്‍ സ്കൂള്‍ അബ്ബാസിയയില്‍ വച്ചാണ് മഹോത്സവം 2018 നടത്തപ്പെടുന്നത്.റാഫിള്‍ കൂപ്പണ്‍ കണ്‍വീനര്‍ ശ്രീ. പൗലോസ് വി ഡി ക്ക് സാമ്ബിള്‍ പതിപ്പ് നല്‍കികൊണ്ട് വിതരണോത്ഘാടനവും നടത്തി.

