തുല്യതാ പഠിതാക്കളുടെ സംഗമവും മാതൃഭാഷാ ദിനാചരണ സെമിനാറും നടന്നു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കളുടെ സംഗമവും മാതൃഭാഷാ ദിനാചരണ സെമിനാറും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടിമീത്തല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ മാങ്ങോട്ടില്‍ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒന്നാംവര്‍ഷ പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഭുവനേശ്വരിക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് ജില്ലാ കണ്‍വീനര്‍ ദാമോദരന്‍ ഉപഹാരം നല്‍കി. എ.കെ. ബാലന്‍, ഭവാനി, വിജയ, എം. ദീപ, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
