തീവ്ര പരിശീലന ക്യാമ്പ് സമാപിച്ചു

കൊയിലാണ്ടി: പത്താംതരം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി കൊയിലാണ്ടി ഗവ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ നടത്തിയ പത്തു ദിവസം നീണ്ടു നിന്ന തീവ്ര പരിശീലനക്യാമ്പ് സമാപിച്ചു. സമാപന യോഗം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ ഓഫീസർ എംഎം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് എ സജീവ്കുമാർ അധ്യക്ഷനായി. പ്രിൻസിപ്പാൾ എ.പി. പ്രബിത്, അൻസാർ കൊല്ലം, ജികെ വേണു, മോഹനൻ നടുവത്തൂർ, എസ് ബീന, അംന ബഷീർ, അഫ്നിദ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ മുസ മേക്കുന്നത്ത് സ്വാഗതവും കെകെ സുധാകരൻ നന്ദിയും പറഞ്ഞു.

