തീവ്രവാദവും, ഭീകരവാദവും യുവാക്കൾ ചെറുത്ത് തോൽപ്പിക്കണം: മുല്ലപ്പള്ളി

നാദാപുരം: തീവ്രവാദം, ഭീകരവാദം, അസഹിഷ്ണുത തുടങ്ങിയവ എതിര്‍ത്തു തോല്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം യുവാക്കള്‍ക്കാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. പറഞ്ഞു. എസ്.കെ.എസ്.എഫ്. മദീന പാഷന് ജില്ലാ സമ്മേളനത്തിലെ മാനവികം സെഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ അധ്യക്ഷത വഹിച്ചു .
ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. ഇ.കെ. വിജയന് എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദീഖ് സൂപ്പി നരിക്കാട്ടേരി എന്നിവര്‍ സംസാരിച്ചു.

ബ്ലംഗത്ത് മുഹമ്മദ്, ടി.ടി.കെ. അമ്മദ് ഹാജി, കെ.എ. പൊറോറ, ടി.വി. അബ്ദുറഹീം മൗലവി, കെ.എം. സമീര്‍, ശറഫുദ്ദീന്‍ ജിഫ്രി, കെ.എം.രഘുനാഥ്, സി.വി. കുഞ്ഞികൃഷ്ണന്, ബ്ലംഗത്ത് മുഹമ്മദ്, എം.കെ. അഷ്റഫ്, ഹാരിസ് റഹ്്മാനി തിനൂര്, ഹിള്റ് റഹ്മാനി എടച്ചേരി, ശമീര്‍ അഹമ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ടി.എം.വി. അബ്ദുല്‍ ഹമീദ് സ്വാഗതവും സിദ്ദീഖ് വെള്ളിയോട് നന്ദിയും പറഞ്ഞു.

