KOYILANDY DIARY.COM

The Perfect News Portal

തീരദേശ മേഖലയില്‍ കുതിപ്പിനു വഴിയൊരുക്കി തീരപാത പദ്ധതിക്ക് നടപടിയാവുന്നു

കൊച്ചി: സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക് വലിയൊരു പരിഹാരം ആകാവുന്ന തീരദേശ ഹൈവേയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. തീരദേശ മേഖലയില്‍ കുതിപ്പിനു വഴിയൊരുക്കി തീരപാത പദ്ധതിക്ക് നടപടിയാവുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 500 കിലോമീറ്റര്‍ നീളത്തിലാണ് പാത. 13,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഫണ്ട് കിഫ്ബി നല്‍കുമെന്നാണ് വിവരം. നിലവില്‍ തീരദേശത്തുള്ള റോഡുകളെ കോര്‍ത്തിണക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഗതാഗതടൂറിസം രംഗത്ത് വന്‍വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാതയ്ക്കായി കടലോരത്ത് 50 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കും. 20,000 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കും.ആദ്യഘട്ടത്തില്‍തന്നെ ഇത് നടപ്പാക്കും.

ഇവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ 500 ചതുരശ്രയടിയിലുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത് പരിഗണനയിലുണ്ട്. തീരത്തുനിന്ന് 50 മീറ്റര്‍ വിട്ട് മാത്രമേ ഇനി നിര്‍മാണപ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയുള്ളൂ. 15 മീറ്റര്‍ വീതിയില്‍ രണ്ടുവരി പാതയാണ് നിര്‍മിക്കുന്നത്. കടലിനും റോഡിനുമിടയില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കും. തീരസംരക്ഷണം ഉറപ്പാക്കാന്‍കൂടിയാണിത്. പരിസ്ഥിതി സൗഹൃദ രീതിയിലായിരിക്കും പാതയുടെ നിര്‍മാണം. ഏറ്റെടുക്കുന്ന 50 മീറ്റര്‍ വീതിയിലുള്ള സ്ഥലത്ത് 35 മീറ്റര്‍ ഭാഗം ഗ്രീന്‍ ബഫര്‍ സോണായി നിലനിര്‍ത്തും. ബാക്കി 15 മീറ്ററാണ് പാതയ്ക്കായി ഉപയോഗിക്കുക.

റോഡിന്റെ പടിഞ്ഞാറ്ുഭാഗത്ത് താമസക്കാര്‍ ആരും ഉണ്ടാവില്ലെന്ന് ഉറപ്പാക്കും. പദ്ധതിക്കായി ഗ്രീന്‍ െ്രെപവറ്റ് ഫണ്ട് എന്ന ഏജന്‍സി 7000 കോടി രൂപ വായ്പയായി നല്‍കുമെന്നും വിവരമുണ്ട്. ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പുകളാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പാത യാഥാര്‍ഥ്യമാകുന്നത്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ തീരപാത നിര്‍മിക്കുമ്ബോള്‍ പുഴകള്‍ക്കും തോടുകള്‍ക്കും കുറുകെ പുതിയ പാലങ്ങള്‍ വേണ്ടിവരും. ചിലയിടങ്ങളില്‍ കടല്‍പ്പാലങ്ങളും. ആകെ ഒന്‍പതര കിലോമീറ്റര്‍ വരുമിത്. അലൈന്‍മെന്റ്, സര്‍വേജോലികള്‍ ഉടന്‍ തുടങ്ങും. മുഴുവന്‍ എം.എല്‍.എ.മാരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. തീരദേശത്ത് നല്ലൊരു വനസമ്ബത്തും ഇതിലൂടെ ഉണ്ടാക്കിയെടുക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇക്കാര്യത്തില്‍ നവംബര്‍ ആദ്യം തിരുവനന്തപുരത്ത് പ്രത്യേകയോഗം ചേരും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *