തീപിടിച്ച ഗ്യാസ് സിലിണ്ടര്‍ തൂക്കിയെടുത്ത് പുറത്തെത്തിച്ച പോലീസ് ഓഫീസർ മാതൃകയായി

ചൈന: തീപിടിച്ച ഗ്യാസ് സിലിണ്ടര്‍ നിര്‍ഭയം തൂക്കിയെടുത്ത് കെട്ടിടത്തിനു പുറത്തെത്തിച്ച് യുവ പോലീസ് ഓഫീസര്‍. ചൈനയിലെ ജാന്‍സു മേഖലയിലെ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തം അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഓഫീസര്‍ കത്തുന്ന ഗ്യാസ് സിലിണ്ടര്‍ കെട്ടിടത്തിനുള്ളില്‍ നിന്നും നീക്കം ചെയ്യുന്നത്.
പ്രദേശിക പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ക്വയാന്‍ യാരോ ആണ് ജീവന്‍ പണയംവെച്ച് രക്ഷാപ്രവര്‍ത്തനം നടത്തി താരമായത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ യൂട്യൂബില്‍ ഇട്ടതോടെയാണ് സംഭവം ശ്രദ്ധനേടുന്നത്.

ജനവാസ മേഖലയില്‍ നിന്നും സിലിണ്ടര്‍ പുറത്തെത്തിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Advertisements

