തിരുവോണനാളില്‍ രക്ഷകന്റെ വീട്ടില്‍ ഓണമുണ്ണാന്‍ ജില്ലാ കളക്ടറെത്തി

ആലപ്പുഴ : ജില്ലാ കളക്ടര്‍ എസ്.സുഹാസ് തിരുവോണ നാളില്‍ ഓണസദ്യ ഉണ്ടത് ദുരന്തത്തില്‍ രക്ഷകനാകാന്‍ തന്റെ അടുത്ത് എത്തിയ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തില്‍. വാടയ്ക്കല്‍ തയ്യില്‍ വീട്ടില്‍ പീറ്ററിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഓണസദ്യ. പീറ്റര്‍ തന്റെ മകന്‍ സില്‍വര്‍ സ്റ്റാര്‍ ഉള്‍പ്പടെ അഞ്ചു പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് പോയത്. സിജോ, ഗോകുല്‍ ഗോപകുമാര്‍, അനുക്കുട്ടന്‍ എന്നിവരാണ് മറ്റുള്ളവര്‍ .
ഓഗസ്റ്റ് 16ാം തിയതി രാവിലെ പീറ്റര്‍ സെന്റ് തെരേസ എന്ന വള്ളവുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. പീറ്ററും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി കരയ്ക്കും ബോട്ടിലും എത്തിച്ചു.

ദൗത്യത്തില്‍ പങ്കെടുത്തതിന് നന്ദിയും പറഞ്ഞാണ് ജില്ലാ കളക്ടര്‍ മടങ്ങിയത്. വള്ളം സെന്റ് തെരേസയ്‌ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഹോളിക്രോസിന് നേതൃത്വം കൊടുത്ത പത്രോത് പാല്യത്തൈയിലും ജില്ലാ കളക്ടറെ കാണാന്‍ എത്തിയിരുന്നു. പായസമുള്‍പ്പടെയായിരുന്നു സദ്യ.

