തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചു; എങ്കിലും കുമ്മനത്തിന് ജയസാധ്യത: ഒ.രാജഗോപാല്‍

കൊച്ചി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും എങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വിജയിക്കുമെന്നും ഒ.രാജഗോപാല്‍ എംഎല്‍എ. കൊച്ചിയില്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നുവെന്ന ആരോപണം വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

