തിരുവനന്തപുരം – നാഗര്‍കോവില്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തി

തിരുവനന്തപുരം: ജില്ലയുടെ തെക്കന്‍ പ്രദേശമായ നെയ്യാറ്റിന്‍കര താലൂക്കില്‍ കനത്ത മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപൊക്കമാണ് അനുഭവപ്പെടുന്നത്. റെയില്‍വേ ലൈനില്‍ വെള്ളം കേറിയതിനാല്‍ തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയില്‍ താത്കാലികമായി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. മിക്ക സ്ഥലങ്ങളിലെയും റെയില്‍വേ ലൈനില്‍ വെള്ളം കയറിയതിനാല്‍ മിക്കവാറും വണ്ടികള്‍ വൈകിയാണ് ഓടുന്നത്.
