തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ ത്രീ സിക്‌സ്റ്റി ഡിഗ്രി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗണിതശാസ്ത്ര വിഭാഗം ആവിഷ്‌കരിച്ച ഈ പദ്ധതി ‘ത്രീ സിക്‌സ്റ്റി ഡിഗ്രി’ മേഖലാശാസ്ത്ര കേന്ദ്രം എജുക്കേഷണൽ ഓഫീസർ കെ. എം. സുനിൽ ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് സർവ്വതല സ്പർശിയായ വളർച്ചക്ക് ഉതകുന്ന പഠനമാതൃകകൾ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷത്തോളം നീളുന്ന വിവിധ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
പ്ലാനിറ്റോറിയത്തിലേക്കൊരു പഠനയാത്ര, ഗണിതം മധുരം, സ്‌പോക്കൺ ഇംഗ്ലീഷ്, ലോക ക്ലാസിക് സിനിമകളുടെ പ്രദർശനം, വൈദ്യശാസ്ത്രം ആധുനിക ജീവിതത്തിൽ, സാഹിത്യ പഠനകളരി, ഭൂമിശാസ്ത്ര പഠനക്ലാസ്സ്, അനിമേഷൻ ശിൽപശാല, ഗണിതപഠനം വിവരസാങ്കേതികവിദ്യയിലൂടെ, ശാസ്ത്രം നിത്യ ജീവിതത്തിൽ, വ്യക്തിത്വ വികസന ക്ലാസ്സ് എന്നിവ നടക്കും.

ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് സത്യനാഥൻ മാടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ജനാർദ്ദനൻ, കെ. കെ. വിജിത, എ. പി. സതീഷ് ബാബു, കെ.ശാന്ത എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ ടി. കെ. ഷെറീന സ്വാഗതവും അവിനാഷ് നന്ദിയും പറഞ്ഞു.

