തിരുവങ്ങൂർ: എച്ച്.എസ്.എസ്സിൽ ജനകീയ കൂട്ടായ്മയിൽ ദശദിന പഠനക്യാമ്പിന് തുടക്കം

കൊയിലാണ്ടി : തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഇത്തവണത്തെ എസ്.എസ്.എൽ.സി.പഠന ക്യാമ്പ് ജനകീയ കൂട്ടായ്മയോടെ തുടങ്ങി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷക്കിരിക്കാറുള്ള ഈ വിദ്യാലയത്തിൽ ഇത്തവണ 824 വിദ്യാർഥികളാണ് പരീക്ഷയെഴുതുത്. ഇതിൽ 184 വിദ്യാർഥികളെയാണ് സമ്പൂർണ്ണ വിജയം ലക്ഷ്യമാക്കി പഠനോത്സവത്തിന്റെ ഭാഗമായ പഠന ക്യാമ്പിൽ പങ്കെടുപ്പിച്ചിട്ടുള്ളത്.
ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പി.ടി.എ, അധ്യാപകർ, മാനേജ്‌മെന്റ്, നാട്ടുകാർ എന്നിവരുടെയെല്ലാം പങ്കാളിത്തതോടെ രാവിലെ 8.45 മുതൽ രാത്രി 8 വരെയാണ് ക്യാമ്പ്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സത്യനാഥൻ മാടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ.ഗീത, പ്രധാനാധ്യാപിക ടി.കെ. മോഹനാംബിക, എ. പി. സതീഷ് ബാബു, ടി. കെ. ജനാർദ്ദനൻ, സ്റ്റാഫ് സെക്രട്ടറി കെ.ശാന്ത, കൺവീനർ സുനിൽ മൊകേരി എന്നിവർ സംസാരിച്ചു.

