തിക്കോടി തൃക്കോട്ടൂര്‍ ശ്രീകൃഷ്ണക്ഷേത്രം ഉത്സവം

തിക്കോടി: തൃക്കോട്ടൂര്‍ ശ്രീകൃഷ്ണക്ഷേത്രം ഉത്സവം മാര്‍ച്ച് രണ്ടിന് പറവൂര്‍ രാഗേഷ് തന്ത്രികളുടെ മുഖ്യ കാര്‍മികത്വത്തില്‍ രാത്രി ഏഴു മണിക്ക് കൊടിയേറും.
3-ന് പ്രത്യേക പൂജകള്‍. 12 മണിക്ക് സമൂഹസദ്യ.

4-ന് 8 മണിക്ക് നവക പഞ്ചഗവ്യ കലശാഭിഷേകം, ശ്രീഭൂതബലി.

5-ന് രാത്രി ഒന്‍പത് മണിക്ക് നാടകം ചായമക്കാന്‍.

6-ന് ക്ഷേത്രചടങ്ങുകള്‍. രാത്രി 9 മണിക്ക് പ്രാദേശിക കലാകാരന്‍മാരുടെ നൃത്തനൃത്ത്യങ്ങള്‍. രാത്രി 11 മണിക്ക് തൃക്കോട്ടൂര്‍ ബ്രദേഴ്‌സിന്റെ നാടകം.
7-ന് ആഘോഷ താലപ്പൊലിവരവ്, 8 മണിക്ക് എഴുന്നള്ളത്ത്.
8ന് പള്ളിവേട്ട മഹോത്സവം. രാവിലെ ഒന്‍പത് മണിക്ക് എഴുന്നള്ളത്ത്.
9ന് ആറാട്ട് മഹോത്സവം. 12 മണിക്ക് ആറാട്ട്‌സദ്യ. അഞ്ചുമണിക്ക് ആറാട്ട്. ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട് കടപ്പുറത്തെത്തി ആറാട്ട് നടത്തി തിരിച്ച് ക്ഷേത്രത്തിലെത്തി കൊടിയിറക്കല്‍ കര്‍മത്തോടെ ഉത്സവം സമാപിക്കും.
