KOYILANDY DIARY.COM

The Perfect News Portal

തിക്കോടി കോടിക്കൽ ബീച്ചിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനവും കാണിക്കുന്ന അനാസ്ഥ ദൗർഭാഗ്യകരം: വിപി ദുൽഖിഫിൽ

തിക്കോടി കോടിക്കൽ ബീച്ചിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനവും കാണിക്കുന്ന അനാസ്ഥ ദൗർഭാഗ്യകരം: വിപി ദുൽഖിഫിൽ. വയനാട് സ്വദേശികളായ നാലുപേർ ശക്തമായ തിരമാലകളിൽ അകപ്പെട്ടു ഒഴുകിപ്പോയതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട സംഭവം നടന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും കലക്ടറുടെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിലെ തീരുമാനങ്ങൾ ജില്ലാ ഭരണകൂടവും പഞ്ചായത്തും തമ്മിലുള്ള തർക്കം കാരണം പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ല.
ഇന്നലെ നടന്ന താലൂക്ക് വികസന സമിതിയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വിപി ദുൽഖിഫിൽ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വിചിത്രമായ മറുപടിയാണ് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിൽ നിന്നും കിട്ടിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകട സാധ്യത മുന്നിൽ കണ്ടു ആറ് ലൈഫ് ഗാർഡ് പ്രവർത്തകരെ ചുമതലപ്പെടുത്തിയിരുന്നു. പക്ഷേ നാൾ ഇതുവരെ ഇവർക്ക് യാതൊരു സുരക്ഷാ ഉപകരണങ്ങളും നൽകിയിട്ടില്ല. ഈ വിഷയം യോഗത്തിൽ ചർച്ച ചെയ്തപ്പോൾ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം ബീച്ചിൽ ഇല്ല എന്ന നിസ്സാര കാരണം പറഞ്ഞു നീട്ടിക്കൊണ്ടു പോകുന്ന അവസ്ഥയാണ് അധികാരികളുടെ  ഭാഗത്തുനിന്നും ഉണ്ടായത്.
ഇതിനെതിരെ വിഷയം ഉന്നയിച്ച മെമ്പർ ദുൽഖിഫിൽ തന്നെ ഇടപെടുകയും ഇതിന്റെ അടിസ്ഥാനത്തിൽ ലൈഫ് ഗാർഡ് പ്രവർത്തകർക്ക് വേണ്ട ഉപകരണങ്ങൾ വാങ്ങി കൊടുക്കാൻ  യോഗം പഞ്ചായത്ത് പ്രസിഡണ്ടിനെ ചുമതലപ്പെടുത്തി. കൂടാതെ ബീച്ചിലേക്ക് ആവശ്യമായ  ടോയ്ലറ്റ് മറ്റു നിർമ്മാണ പ്രവർത്തനങ്ങൾക്കും വേണ്ട എൻ ഒ സി ജില്ലാ ഭരണകൂടത്തിൽ നിന്ന്  അനുവദിക്കാൻ വേണ്ട നടപടികൾക്ക് മുൻകൈയെടുക്കാൻ വികസന സമിതി തീരുമാനമെടുത്തു.
Share news