താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 22 മുതൽ

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 22, 23, 24 തിയതികളിൽ നടക്കും. 22 ന് വിശേഷാൽ പൂജകൾ, വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവാതിര കളി, തായമ്പക. 23 ന് കാലത്ത് ക്ഷേത്ര മേൽശാന്തി ശ്രീ നാരായണൻ മൂസതിന്റെ കാർമികത്തതിൽ കോടിയേറ്റം, തുടർന്ന് ഗുളികനു ഗുരുതി, കുട്ടിച്ചാത്തൻ തിറ, ഗുളികൻ തിറ ചാമുണ്ഡി തിറ, ഗുരുതി കനല്ലാട്ടം. 24 ന് കാലത്ത് ശീവേലി എഴുന്നള്ളത, ഇളനീർ കുല വരവ്, വൈകുന്നേരം 6 മണിക്ക് ശ്രീ പടിഞ്ഞാറിടത് നാഗകാളി കാവിലേക്കുള്ള എഴുന്നള്ളത്, 6-30 ന് താലപ്പൊലിയോട് കൂടിയ മടക്ക എഴുന്നള്ളത്. മട്ടന്നൂർ ശ്രീകാന്ത് മട്ടന്നൂർ ശ്രീരാജ്, പൊന്നരം, സത്യൻ സദനം, രാജേഷ് സദനം, സുരേഷ് കലാമണ്ഡലം, സനൂപ് എന്നിവരുടെ നേതൃത്വത്തിൽ മേള പ്രമാണം, തുടർന്ന് കരിമരുന്ന് പ്രയോഗം എന്നിവ ഉണ്ടായിരിക്കും.

