കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ഏപ്രിൽ മാസത്തിൽ തുറന്നു കൊടുക്കും

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ഏപ്രിൽ മാസത്തോടെ ഭാഗികമായി തുറന്നു കൊടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എന്നാൽ ജില്ലാ പദവി ഉണ്ടാവില്ല.
താലൂക്ക് ആശുപത്രിയെ മികച്ച ആശുപത്രി ആക്കുന്നതിന്റെ ഭാഗമായി സർക്കാറിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതി

പൂർണ്ണ സജ്ജീകരണത്തോടെ ആശുപത്രി പ്രവർത്തിപ്പിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകാൻ മന്ത്രി സൂപ്രണ്ടിനോടും എം.എൽ.എ യോടും നിർദേശിച്ചു. അടുത്ത കിഫ്ബിയിൽ പദ്ധതി ഉൾപ്പെടുത്തും. നിലവിലുളള സ്റ്റാഫ് പാറ്റേണിൽ തന്നെ പ്രവർത്തനം തുടരാനാണ് നീക്കം. ട്രോമാ കെയർ സംവിധാനം എത്രയും വേഗത്തിൽ സ്ഥാപിക്കാൻ സംവിധാനം ഏർപ്പെടുത്തും.

സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രമാക്കി മാറ്റുന്ന പ്രവർത്തികൾ സംസ്ഥാനത്ത് തുടരുകയാണ്. ഈ കേന്ദ്രങ്ങളിൽ കിടത്തിചികിൽസ ഉണ്ടാവില്ല. ആവശ്യമുള്ള സജ്ജികരണമില്ലാതെ ജില്ലാ പദവി നൽകിയിട്ട് യാതൊരു പ്രയോജനമില്ലെന്നും രോഗികൾക്ക് ആവശ്യമായ സജീകരണങ്ങളാണ് ഒരുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

നിലവിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ആശുപത്രി വികസന സമിതി ഉൾപ്പെടെയുള്ള ബഹുജന യോഗം വിളിച്ചു ചേർത്ത് സാമ്പത്തിക സമാഹരണം നടത്താനും മന്ത്രി നിർദേശിച്ചു. മന്ത്രിയോടൊപ്പം .കെ. ദാസൻ എം. എൽ. എൽ, നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ തുടങ്ങിയവരും ഉണ്ടായിരു ന്നു. ഡിഎം.ഒ. ഡോ ജയശ്രി, സൂപ്രണ്ട് കെ.എം. സച്ചിൻബാബുവും എന്നിവർ ചേർന്ന് സ്വീകരി ച്ചു.
