താലൂക്ക് ആശുപത്രിക്ക് കസേര സമർപ്പിച്ചു

കൊയിലാണ്ടി : കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് കൊയിലാണ്ടി ലോക്കൽ അസോസിയേഷൻ താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് ഇരിപ്പടം ഒരുക്കുന്നതിനായി കസേരകൾ സമർപ്പിച്ചു. ഉപജില്ലയിലെ സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റുകൾ സമാഹരിച്ച തുക ഉപയോഗിച്ചുള്ള കൈത്താങ്ങ് – 2017 എന്ന പദ്ധതി നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ അസോസിയേഷൻ പ്രസിഡണ്ട് ടി.ദേവദാസൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുന്ദരൻ മാസ്റ്റർ, എ.ഇ.ഒ. ജവഹർ മനോഹർ, എം.ജി.ബൽരാജ് (ബി.പി.ഒ.), താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, സുരേഷ് കുമാർ (എ.ഡി.സി.-ക്ലബ്ബ് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ്), കെ. പി. പ്രകാശൻ (ഡി.എച്ച്.ക്യു.സി.) എന്നിവർ സംസാരിച്ചു. സെക്രട്ടറി ബഷീർ വടക്കയിൽ സ്വാഗതവും, ട്രെയിനിംഗ് കൗൺസിലർ സുനിൽ കൊളക്കാട് നന്ദിയും പറഞ്ഞു.
