താലൂക്കാശുപത്രിയിലെ കാപ്പി വിതരണം പത്ത് ദിവസം പിന്നിട്ടു

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ബ്ലോക്ക് കോൺഗ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കാപ്പി വിതരണം പത്ത് ദിവസം പിന്നിട്ടു. ദിവസവും ഒ.പി.യിലെത്തുന്ന 2500ൽപരം രോഗികൾക്ക് വലിയൊരാശ്വാസമാണ് കാപ്പി വിതരണം. ഇന്നത്തെ കാപ്പി വിതരണം പിഷാരികാവ് ക്ഷേത്ര മേൽശാന്തി കുഞ്ഞിനാരായണൻ മൂസത് നിർവ്വഹിച്ചു.
കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി. വി. സുധാകരൻ അദ്ധ്യക്ഷതവഹിച്ചു. യു. രാജീവൻ, രാജേഷ് കീഴരിയൂർ, കെ. പി. വിനോദ് കുമാർ, പി. രത്നവല്ലി, തൻഹീർ കൊല്ലം, കെ. വി. റീന, കെ. വി. പ്രഭാകരൻ, പി. വി. വേണു, ടി. ദേവി, പി. പി. മണി, കെ. ടി. നൗഫൽ എന്നിവർ നേതൃത്വം നൽകി.

