താര സംഘടനയായ അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഭാവനയടക്കം നാല് നടിമാര്‍ രാജിവച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ദിലീപിന് പിന്തുണ നല്‍കിയ താര സംഘടനയായ അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഭാവനയടക്കം നാല് നടിമാര്‍ രാജിവച്ചു. വനിതാ കൂട്ടായ്‌മയായ വിമെന്‍ ഇന്‍ സിനിമാ കളക്‌ടീവിലൂടെയാണ് താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്. രമ്യാ നമ്ബീശന്‍, ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍ എന്നിവരാണ് അമ്മയില്‍ നിന്ന് രാജി വച്ചത്. പ്രത്യേകമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ് നടിമാര്‍ കാര്യം വ്യക്തമാക്കിയത്.
ദിലീപ് തന്റെ അവസരങ്ങള്‍ നിരവധി തവണ തട്ടി മാറ്റിയിരുന്നു. അമ്മയില്‍ ഇതിനെതിരെ പരാതി ഉന്നയിച്ചിട്ടും നടനെതിരെ ഒരു നടപടിയും കൈകൊണ്ടില്ല. താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ ഇനി ഈ സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല എന്നതിനാലാണ് രാജി എന്ന് ഭാവന വ്യക്തമാക്കി.

അവള്‍ക്കൊപ്പം ഞങ്ങളും രാജി വയ്‌ക്കുന്നു എന്ന തലക്കെട്ടോടെയാണ് മറ്റു മൂന്ന് നടിമാരും തങ്ങളുടെ രാജിക്കാര്യം അറിയിച്ചത്.




