താമരശ്ശേരി ചുരത്തില്‍ വാഹനങ്ങളുടെ തിരക്ക്; അപകടപരമ്പര

താമരശ്ശേരി: വാഹനങ്ങളുടെ അമിതമായ തിരക്കിനിടെ താമരശ്ശേരി ചുരത്തില്‍ അപകടപരമ്പരയും. വെള്ളിയാഴ്ച പകല്‍മാത്രം നാല് അപകടങ്ങളാണ് ചുരത്തിലുണ്ടായത്. അപകടങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ചുരത്തിലെ ദേശീയപാതയില്‍ ഗതാഗതം പലതവണ കുരുക്കിലമര്‍ന്നു.
രാവിലെ ഒമ്പത് മണിയോടെ ചുരം ഒമ്ബതാംവളവിലായിരുന്നു ആദ്യത്തെ അപകടം. വയനാട്ടിലേക്ക് പോകുകയായിരുന്ന ഒരു കാര്‍ ചുരമിറങ്ങിവരികയായിരുന്ന ലോറിക്ക് ഇടിക്കുകയായിരുന്നു. വാഹനങ്ങള്‍ക്ക് ചെറിയ കേടുപറ്റി. അപകടത്തെത്തുടര്‍ന്ന് കുറേനേരം ഗതാഗതം ഭാഗികമായി നിലച്ചു. വാഹനങ്ങള്‍ ഒരോ വശത്തേക്കുമായി കടത്തിവിടുകയായിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ എട്ടാംവളവിനും ഒമ്പതാംവളവിനും ഇടയിലായി ലോഡ് കയറ്റിവന്ന ലോറി അരികിലെ ഓവുചാലിലേക്ക് ചെരിഞ്ഞായിരുന്നു രണ്ടാമത്തെ അപകടം. മൂന്ന് മണിയോടെ രണ്ടാംവളവിന് താഴെ ഒരു ടിപ്പര്‍ ലോറിയും മൂന്നു കാറുകളും കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇതില്‍ ഒരു കാര്‍ മുമ്ബിലുണ്ടായിരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഇതേത്തുടര്‍ന്ന് കുറേനേരം ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി.

വൈകീട്ട് നാലേമുക്കാലോടെ ചുരം ചിപ്പിലിത്തോട്ടിലായിരുന്നു അടുത്ത അപകടം. ചുരമിറങ്ങിവരികയായിരുന്ന കെ.എസ്.ആര്.ടി.സി. ബസ് മുമ്ബിലുണ്ടായിരുന്ന കാറില്‍ തട്ടി. ഇതിലും കുറേനേരം ഭാഗികമായി ഗതാഗതതടസ്സമുണ്ടായി.

ചുരത്തില്‍ അടുത്തദിവസങ്ങളിലായി വാഹനങ്ങളുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചതായി അടിവാരം പോലീസ് ഔട്ട് പോസ്റ്റിലെ പോലീസുകാര്‍ പറഞ്ഞു. കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് കുറ്റ്യാടി ചുരത്തിലും നാടുകാണി ചുരത്തിലും ഗതാഗതം തടഞ്ഞതോടെ വലിയ ലോറികളുള്‍പ്പെടെ താമരശ്ശേരി ചുരം വഴിയാണ് കടന്നുവരുന്നത്. ഇതാണ് വാഹനങ്ങളുടെ തിരക്കുകൂടാന്‍ കാരണം. ഇത് വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കാനും ഇടയാക്കുന്നു.
കൊയിലാണ്ടിയിൽ ഡോക്സി ഡേ ആചരിച്ചു
വ്യാഴാഴ്ച രാത്രിയും അപകടങ്ങള്‍ ഉണ്ടായി. രാത്രി ഒമ്പത് മണിയോടെ അഞ്ച്, ആറ് വളവുകള്‍ക്കിടയില്‍ ഒരു കെ.എസ്.ആര്.ടി.സി. ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഓവുചാലിലേക്ക് ചാടുകയായിരുന്നു. പുലര്‍ച്ചെയോടെ രണ്ട് ലോറികള്ക്കൂടി ഇതേരീതിയില്‍ ഓവുചാലിലേക്ക് ചാടി. ഈ അപകടങ്ങള്‍ ഉണ്ടായ ഇടങ്ങളില്‍ ഏറെ നേരം ഗതാഗതതടസ്സമനുഭവപ്പെട്ടു. വ്യാഴാഴ്ച സന്ധ്യയോടെ ഒരു സ്വകാര്യബസ് ഓട്ടോറിക്ഷയില്‍ തട്ടിയും അപകടമുണ്ടായി.
