താനൂരില്‍ ബിജെപി ജനമുന്നേറ്റ യാത്ര

തിരൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മലപ്പുറം ആലത്തിയൂര്‍ നിന്ന് താനൂരിലേക്ക് പദയാത്ര തുടങ്ങി. വാട്സ്ആപ്പ് ഹര്‍ത്താലുമായി ബന്ധപെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബിജെപി ജനമുന്നേറ്റ യാത്ര പ്രഖ്യാപിച്ചത്.
ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന് പദയാത്ര ഉത്ഘാടനം ചെയ്തു. രാവിലെ പത്ത് മണിക്ക് തുടങ്ങിയ പദയാത്ര വൈകിട്ട് ആറ് മണിയോടെ താനൂരില്‍ സമാപിക്കും. ഒരുമയോടെ ജീവിക്കാന്‍ ജിഹാദികളെ ഒറ്റപെടുത്തുകയെന്ന മുദ്രാവാക്യവുമായാണ് പദയാത്ര. തീരദേശമേഖലയിലൂടെയുള്ള പദയാത്ര കനത്ത പൊലീസ് സുരക്ഷയിലാണ് നടക്കുന്നത്.

