“തളിര് ജൈവഗ്രാമം നടീല്‍ ഉത്സവം” കെ.ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: തളിര് ജൈവഗ്രാമം മന്ദമംഗലത്തിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ നടപ്പിലാക്കുന്ന വീട്ടില്‍ ഒരു പച്ചക്കറി തോട്ടം പദ്ധതിയുടെ ഭാഗമായ “നടീല്‍ ഉത്സവം” കെ.ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡിലെ മുഴുവന്‍ വീടുകള്‍ക്കും ആവശ്യമായ വിത്തുകള്‍ നേരത്തേ വിതരണം ചെയ്തിരുന്നു. വൈകിട്ട് നടന്ന കൃഷി ദീപം തെളിയിക്കല്‍ പരിപാടി കവി മേലൂര്‍ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഷാജി പാതിരിക്കാട് അദ്ധ്യക്ഷത വഹിച്ചു. മേപ്പയില്‍ ബാലകൃഷ്ണന് മാസ്റ്റര്‍, എ.പി സുധീഷ്, രാമകൃഷ്ണന് മൊടക്കല്ലൂര്‍, അനീഷ് കെ.പി, പി.കെ അശോകന് എന്നിവര്‍ സംസാരിച്ചു.
