തരിശായിക്കിടന്ന 25 ഹെക്ടര്‍ പാടത്ത് നെല്‍കൃഷി ആരംഭിച്ചു

താമരശേരി: ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ തരിശായിക്കിടന്ന 25 ഹെക്ടര്‍ പാടത്ത് നെല്‍കൃഷിയിറക്കി. കയ്യേലിക്കല്‍ മുതല്‍ വട്ടകുണ്ടുങ്ങല്‍ വരെയുള്ള മുപ്പത് വര്‍ഷം വരെ തരിശിട്ടിരിക്കുന്ന പാടത്താണ് കൃഷിയിറക്കിയത്. പഞ്ചായത്തിലെ നെല്‍ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കര്‍ഷകര്‍, ജെഎല്‍ജി ഗ്രൂപ്പുകള്‍, കര്‍ഷക സംഘങ്ങള്‍ എന്നിവര്‍ പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നെല്‍വിത്തും വളം, കുമ്മായം എന്നിവ 75 ശതമാനം സബ്സിഡിയിലും നല്കി.
ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി കൂലിച്ചെലവ് വഹിക്കും. തരിശുഭൂമി കൃഷിയോഗ്യമാക്കിയതിന്റെ ധനസഹായവും പാട്ടക്കൂലിയും കൃഷിവകുപ്പ് നല്‍കും.നടീല്‍ ഉദ്ഘാടനം താമരശേരി മാട്ടുവായി വയലില്‍ കാരാട്ട് റസാഖ് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സരസ്വതി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ഹരിദാസന് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് കെ.സി മാമു, ഡെപ്യൂട്ടി ഡയറക്ടര്‍ സി.യു ശാന്തി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹാജറ കൊല്ലരുകണ്ടി, ജെസി ശ്രീനിവാസന്, വാര്‍ഡ് മെംബര്‍മാരായ എ.പി മുസ്തഫ, പി. ഷെലജ, ബിന്ദു ആനന്ദ്, മഞ്ജിത, റസീന സിയാലി, രത്നവല്ലി, പാടശേഖര സമിതി കണ്‍വീനര്‍ വി.രാജേന്ദ്രന്, തൊഴിലുറപ്പ് ലീഡര്‍ കെ.ലളിത എന്നിവര്‍ സംസാരിച്ചു.

