തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റി
ദില്ലി: കശ്മീരില്‍ വീട്ടുതടങ്കലിലുള്ള സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തരിഗാമിയെ ദില്ലിയിലേക്ക് മാറ്റിയത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തരിഗാമിയെ സന്ദര്‍ശിച്ച ശേഷം സുപ്രീംകോടതിയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് സത്യവാങ്മൂലം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തരിഗാമിയെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതും കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കിയതും.




