കൊയിലാണ്ടി: എ.കെ.ടി.എ. കൊല്ലം ഏരിയാ കൺവെൻഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. ബാബു ഉൽഘാടനം ചെയ്തു. തയ്യൽ തൊഴിലാളികളെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി റേഷൻ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ടി.വി. ശാന്ത, പി.എം. നഫീസ, എ.പി. ശിവദാസൻ, ടി.കെ. ഖദീജ എന്നിവർ സംസാരിച്ചു.