തമിഴ്‌നാട്ടില്‍ കേസന്വേഷണത്തിന് പോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ നിന്നും കേസന്വേണത്തിനായി തമിഴ്നാട്ടിലേയ്ക്ക് പോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയ കാണാതായ സംഭവം അന്വേഷിക്കുന്നതിനു പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുവും തൃപ്പൂണിത്തുറ സ്വദേശിയുമായ ഹരിനാരായണനാണ് അപകടത്തില്‍ മരിച്ചത്.
അപകടത്തില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്ക് സ്റ്റേഷനിലെ എഎസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. എഎസ്‌ഐ വിനായകന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അര്‍നേള്‍ഡ്,ഡിനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

