ലോക തപാൽദിനത്തിൽ കൃഷിമന്ത്രിക്ക് കത്തുകളയച്ച് വന്മുകം MLP സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾ കൃഷി മന്ത്രിക്ക് കത്തുകളയച്ച് കൊണ്ട് ഒക്ടോബർ 9 ലോക തപാൽ ദിനാചരണം നടത്തി. ജില്ലയിൽ വൈവിദ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് മാതൃകാപരമായി ഇടപെടുന്ന വന്മുകം സ്കൂൾ വിദ്യാർത്ഥികൾ, സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് വിഷ രഹിത പച്ചക്കറികൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളാണ് കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിന് കത്തുകളയച്ചത്.
കത്തുകൾ ചിങ്ങപുരം പോസ്റ്റോഫീസിൽ പോസ്റ്റു ചെയ്തു. സ്കൂൾ ലീഡർ ദിയലിനീഷ്, ധനഞ്ജജയ് എസ് വാസ്, മേഘരാജ്, എ. എസ്. മാനസ്, മുഹമ്മദ് ആദിഫ് എന്നിവർ നേതൃത്വം നൽകി.
