KOYILANDY DIARY.COM

The Perfect News Portal

തടവിലായിരുന്ന ശരവണ ഭവൻ ഉടമ പി രാജഗോപാൽ മരിച്ചു

ചെന്നൈ: കൊലക്കേസ് പ്രതിയും ചെന്നൈ ശരവണ ഭവൻ ഹോട്ടലുടമയുമായ പി രാജഗോപാൽ (72) മരിച്ചു. കോടതിയുടെ പ്രത്യേക അനുമതി വാങ്ങി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്‌.

ജൂലൈ 10 നാണ് രാജഗോപാലിന്റെ ആരോഗ്യ നില മോശമാകുന്നത്. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് വേണമെന്ന് കാണിച്ച് രാജഗോപാൽ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു. തുടർന്ന്‌ മകൻ ശവരണൻ നൽകിയ ഹർജി പരിഗണിച്ച മദ്രാസ്‌ ഹൈക്കോടതി രാജേോപാലിനെ സ്വകാര്യ ആശപ്രത്രിയിലേക്ക്‌ മാറ്റാൻ അനുമതി നൽകുകയായിരുന്നു.

2004 ലാണ് പി രാജഗോപാൽ ഹോട്ടലിലെ ജീവനക്കാരനായ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത്. ആദ്യം പത്ത് വർഷമാണ് കോടതി തടവിനായി ശിക്ഷിച്ചതെങ്കിലും പിന്നീട് മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി.

Advertisements

വെജിറ്റേറിയന്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് പ്രശ്രസ്‌തമാണ്‌ ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല. ഹോട്ടലിലെ ജീവനക്കാരന്‍റെ മകളെ വിവാഹം കഴിക്കാന്‍ നടത്തിയ  നീക്കങ്ങളാണ്‌ കൊലപാതകിയാക്കിയത്‌. 2001-ലാണ് കേസിന് ആസ്പദമായ സംഭവം.

ഒരു ജ്യോത്സ്യന്‍റെ ഉപദേശം കേട്ട് ഹോട്ടലിലെ ജീവനക്കാരന്‍റെ മകളായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍  രാജഗോപാല്‍ തീരുമാനിച്ചു. എന്നാല്‍ ജീവനക്കാരനും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക്  വിവാഹം ചെയ്തു നല്‍കി. എന്നാല്‍ കല്ല്യാണം കഴിഞ്ഞിട്ടും  ജീവജ്യോതിയെ വിട്ട് പോകാൻ ശാന്തകുമാറിനെ രാജ​ഗോപാൽ നിരന്തരം ഭീഷണിപ്പെടുത്തി.

ഭീഷണിക്ക് വഴങ്ങാതിരുന്ന ശാന്തകുമാറിനെ ​ഗുണ്ടകളെ വിട്ട് തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്ന ജ്യോത്സ്യന്‍റെ പ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തുടർന്ന്‌ ജീവജ്യോതി നടത്തിയ നിയമപോരാട്ടമാണ്‌ രാജഗോപാലിനെ അഴിക്കുള്ളിലാക്കിയത്‌.  അടുത്തിടെയാണ്‌ കോടതിയിൽ ഇയാൾ കീഴടങ്ങിയത്‌. ആര്യോഗസ്‌ഥിതി ചൂണ്ടിക്കാട്ടി സഹായിയെ വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *