KOYILANDY DIARY.COM

The Perfect News Portal

ഡ്രൈവർ ബോധരഹിതനായി നിയന്ത്രണം വിട്ട ലോറി അപകടത്തിൽ പെട്ടു

കൊയിലാണ്ടി>  ഡ്രൈവർ ബോധരഹിതനായതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറിയെ ക്ലീനറുടെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി കൊയിലാണ്ടി ദേശീയ പാതയിൽ താലൂക്കാശുപത്രിയ്ക്ക് മുൻവശം രാത്രി 8 മണിയോടുകൂടിയായിരുന്നു അപകടം. കന്യാകുമാരിയിൽ നിന്ന് മംഗലാപുരത്തേയ്ക്ക് മീൻ കയറ്റിപ്പോയ ലോറിയായിരുന്നു അപകടത്തിൽപെട്ടത്. അപകടം നടന്ന സമയത്ത് ജനതിരക്കില്ലാത്തത് കാരണം വൻ ദുരന്തമാണ് ഒഴിവായത്. ക്ലീനർ ഡ്രൈവർ കൊല്ലംകോട്ട് സ്വദേശി ഉണ്ണി (25) കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ട 2 ഓട്ടോറിക്ഷകളും 1 ബൈക്കും ഇടിച്ചു തെറിപ്പിക്കുകയുണ്ടായി.

 

Share news