KOYILANDY DIARY.COM

The Perfect News Portal

ഡ്യൂട്ടി ഡോക്ടര്‍മാരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ; നിയമം പാസാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുന്ന ബില്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ആശുപത്രികളില്‍ ചികിത്സ വീഴ്ച്ച ആരോപിച്ച്‌ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ കൂടി വരുന്നതിനെ തുടര്‍ന്നാണ് കര്‍ശന നിയമം പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

 

ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുക.ഹെല്‍ത്ത് കെയര്‍ സര്‍വീസ് പേഴ്സണല്‍ ആന്‍ഡ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ 2019 എന്ന പേരിലാണ് ബില്‍ അവതരിപ്പിക്കുക. ഇത് സംബന്ധിച്ച്‌ അടുത്ത മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ പൊതുജനങ്ങളുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് പരസ്യം നല്‍കിയിട്ടുണ്ട്.

ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ്

Advertisements

ഡ്യൂട്ടിയിലുള്ള ഡോക്ടറെയോ ഒപ്പമുള്ളവരെയോ മര്‍ദ്ദിച്ചാല്‍ മൂന്നുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. രണ്ട് ലക്ഷത്തില്‍ കുറയാതെയുള്ള പിഴ ശിക്ഷയും ലഭിക്കും. സ്ഥാപനത്തിനോ ഉപകരണങ്ങള്‍ക്കോ കേടുപാടുകള്‍ ഉണ്ടായാല്‍ യഥാര്‍ത്ഥ വിലയുടെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. പിഴ ഒടുക്കിയില്ലെങ്കില്‍ വസ്തുവകകള്‍ പിടിച്ചെടുത്ത് പിഴ വസൂലാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ടാകും.

ഇന്ത്യയിലെ എഴുപത്ത് ശതമാനത്തോളം ഡോക്ടര്‍മാരും ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ നേരിട്ടിട്ടുണ്ടെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കുകള്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *